സർക്കാർ ഉത്തരവ്കളിലെ വികൃതികൾ
സർക്കാർ ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയും സേവന സംവിധാനത്തിന്റെ ഫലപ്രാപ്തിയും ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന പ്രധാനപ്പെട്ട വകുപ്പാണ് റവന്യുവകുപ്പ് . എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ റവന്യൂ വകുപ്പ് പുറപ്പെടുവിക്കുന്ന പല സർക്കുലറുകളും വിശദീകരണങ്ങളും ഉദ്യോഗസ്ഥർക്ക് പോലും മനസ്സിലാകാത്ത വിധത്തിൽ ആണെന്ന് മാത്രമല്ല സർക്കുലർ എഴുതിയവർക്ക് പോലും കൃത്യമായി വിശദീകരിക്കാനാവാത്ത വിധത്തിലുമാണ് പുറപ്പെടുവിക്കുന്നത് എന്ന് പറയാതെ വയ്യ. അപൂർണ്ണമായിട്ടുള്ള ഉത്തരവുകളും നിരവധിയാണ്. തന്മൂലം പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവും കൂടുതൽ കൂടുതൽ ദുർഗ്രാഹ്യം ആയി മാറുകയും സേവനം നൽകാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ പോലും അവ കൃത്യമായി ജനങ്ങളുടെ മുന്നിൽ വിശദീകരിക്കുവാൻ കഴിയാതെ വിഷമിക്കുകയും ചെയ്യുന്ന അവസ്ഥ വിരളമല്ല.
ഒരു ജനാധിപത്യ ഭരണ സംവിധാനത്തിലെ സേവന സംവിധാനങ്ങൾ ജനങ്ങൾക്കുവേണ്ടിയാണ് എന്ന പ്രാഥമിക തത്വം പലപ്പോഴും ഇത്തരം സർക്കുലർ പുറപ്പെടുവിക്കുന്നവർ മറക്കുന്നു.
ആയതിനാൽ വിശദീകരണം അല്പം കൂടിയാലും പേജുകൾ എണ്ണം വർധിച്ചാലും സാധാരണക്കാരായ ജനങ്ങൾക്ക് കൃത്യമായിട്ട് കാര്യങ്ങൾ മനസ്സിലാക്കത്തക്ക വിധത്തിൽ സർക്കാർ വിശദീകരണങ്ങൾ ലളിത സുന്ദരമാക്കുന്നതിന് നിർദ്ദേശം നൽകിയാൽ അവ സർക്കാരിൻറെ മുഖം കൂടുതൽ സുന്ദരമാക്കുമെന്ന് മാത്രമല്ല സാധാരണക്കാരായ ജനങ്ങളും ഉദ്യോഗസ്ഥന്മാരും അനുഭവിക്കുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനും സഹായകമാകും.
നിയമങ്ങളെക്കുറിച്ചും നടപടിക്രമങ്ങളെ കുറിച്ചും ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന ഒരു ജനത ജനാധിപത്യ ഭരണസംവിധാനത്തിന് കരുത്താണെന്നു മാത്രമല്ല അഴിമതിരഹിതമായ സിവിൽ സർവീസിനും ആയത് വഴിയൊരുക്കും.
കൂടാതെ, ആശയക്കുഴപ്പം കൂടാതെ നിയമങ്ങൾ നടപ്പിലാക്കുവാനും അവ ജനങ്ങളുടെ മുൻപിൽ വിശദീകരിക്കുവാനും പ്രാപ്തരായ ഒരു ഉദ്യോഗസ്ഥ സമൂഹം രൂപപ്പെടുകയും ചെയ്യും. ആയത് ജനങ്ങൾക്ക് സേവനം നല്ല ഗുണനിലവാരത്തിൽ ലഭിക്കുവാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യും
ഈ കാര്യത്തിൽ കൃത്യമായിട്ടുള്ള നിർദ്ദേശവും പരിശീലനവും റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർക്കും നൽകുവാൻ നടപടിയുണ്ടാവേണ്ടതാണ്.
ഇത്തരത്തിൽ അപൂർണമായും ദുർഗ്രാഹ്യമായും പുറപ്പെടുവിച്ചിട്ടുള്ള ഏതാനും ഉത്തരവുകളുടെ വികൃത മാതൃകകൾ ചുവടെ ചേർക്കുന്നു.
1. വില്ലേജ് ജനകീയ സമിതി രൂപവത്കരണം സംബന്ധിച്ച സർക്കാർ ഉത്തരവ്
90 ശതമാനം വില്ലേജിലെ ജനങ്ങൾക്കും നാളിതുവരെ ഇങ്ങനെയൊരു സംവിധാനത്തെക്കുറിച്ച് അറിവില്ല. ജനങ്ങളുടെ റോൾ എന്താണ് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എന്തൊക്കെ കാര്യങ്ങളാണ് ചർച്ച ചെയ്യേണ്ടത് എന്ന് കൃത്യമായി പറഞ്ഞിട്ടില്ല. തുടർനടപടികൾ എപ്രകാരമായിരിക്കണം എന്ന വിശദീകരണം ഇല്ല .
തന്മൂലം വില്ലേജ് ജനകീയ സമിതികൾ ഇപ്പോഴും ചാപിള്ളയായി. ഒരിടത്തും സമിതി കൂടിയില്ല. കൂടാത്തത് എന്തെന്ന് ആരും ചോദിച്ചുമില്ല. ജനകീയ കമ്മിറ്റിയിൽ സാധാരണക്കാരനായ ജനങ്ങളുടെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ എന്ന് വ്യക്തമാക്കിയിട്ടുമില്ല .അജണ്ട ഇല്ല , മിനിറ്റ്സ് ഇല്ല .ഒറ്റ പേജിലെ ഉത്തരവി ഇ ഇ ഇ ഇ ഇ ഇൽ ഉദ്ഘാടനവും സമാപനവും കഴിഞ്ഞു
ഒരിക്കൽ ഇതേ ന്യൂനത കൊണ്ട് നിലച്ചുപോയ സംവിധാനമാണ് . പുനരുജ്ജീവിപ്പിക്കാൻ നോക്കിയതാണ് ഒറ്റ പേജ് കടലാസിലെ അപൂർണമായ ഉത്തരവ് ആണ് ഈ അകാല മൃത്യുവിന് കാരണം.
2. ഭൂമിയുടെ അധിക വിസ്തീർണ്ണം പോക്കുവരവ് സംബന്ധിച്ച ഉത്തരവ്.
ഉദ്യോഗസ്ഥർക്ക് പോലും വിശദീകരിക്കാൻ സാധിക്കാത്ത വിധത്തിൽ ദുർഗ്രാഹ്യം ആണ്.
കൂടുതൽ തെളിവുകൾ ആവശ്യപ്പെടുന്ന പക്ഷം ഇത്തരത്തിലുള്ള അബദ്ധ പഞ്ചാംഗങ്ങളുടെ ഒരു സമാഹാരം തന്നെയുണ്ട്. തണ്ണീർതട നിയമം സംബന്ധിച്ച് സർക്കാർ ഇറക്കിയ ഉത്തരവുകൾ പലതും ജനങ്ങളുടെ ചെവിയിൽ ചെമ്പരത്തിപ്പൂ വെച്ച് നിൽക്കാൻ പ്രേരിപ്പിക്കുന്നവയാണ്. (പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ദുർഗ്രാഹ്യം എന്ന് കരുതുന്ന ചില മേഖലകൾ വിശദീകരിക്കുമ്പോൾ അവയ്ക്കൊക്കെ സർക്കുലറുകളും കോടതിവിധികളും ആക്ടുമൊക്കെ പരാമർശിച്ചുകൊണ്ട് ആയത് പ്രകാരം നടപടിയെടുക്കാൻ പറഞ്ഞ് കാര്യങ്ങൾ കൂടുതൽ ദുർഗ്രാഹ്യം ആക്കി മാറ്റുക എന്നത് ഇത്തരം സർക്കുലറുകളിലും ഉത്തരവ്കളിലും കാണുന്ന ഒരു പ്രധാന സാഡിസ്റ്റ് കലാപരിപാടിയാണ്. .ജനങ്ങൾക്ക് കാര്യം മനസ്സിലാക്കണം എങ്കിൽ ഈ ഉത്തരവുകളും കോടതിവിധികളും ഒക്കെ തപ്പി നടക്കേണ്ടി വരും. സാധാരണക്കാരായ ജനങ്ങൾക്ക് ഇവയൊക്കെ അപ്രാപ്യമാണ്. നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥന്മാർക്ക് പോലും കൂടുതൽ ദുർഗ്രാഹ്യമായ മാറുകയും സേവന നിഷേധം തുടരുകയും ചെയ്യാനിടയാകുന്നു. എന്നാണ് ഇനി സാധാരണക്കാരായ ജനങ്ങൾക്ക് മനസ്സിലാകത്തക്ക വിധത്തിൽ ജനങ്ങളെ ഉദ്ദേശിച്ചുള്ള സർക്കാർ ഉത്തരവുകൾ ഇറങ്ങുന്ന കാലം വരിക ? )
James Joseph Adhikarathil
9447464502
Comments
Post a Comment
Jamesadhikaram land consultancy Kerala