LOURDE HELP DESK.
ഹെൽപ്പ്ഡസ്ക്ക് സംവിധാനം
ലൂർദ് ഫെറോന പള്ളി കോട്ടയം.
ഹെൽപ്പ്ഡെസ്കിൽ
ഉണ്ടായിരിക്കേണ്ട രജിസ്റ്ററുകൾ.
1.
JOB REGISTER.
ഇതിന് രണ്ടു ഭാഗങ്ങൾ ഉണ്ടായിരിക്കും. തൊഴിൽ ആവശ്യമുള്ളവരുടെ ഭാഗവും തൊഴിലാളികളെ ആവശ്യമുള്ളവരുടെ ഭാഗവും.
തൊഴിലാളികളെ
ആവശ്യമുള്ളവർ അവരുടെ യോഗ്യതകൾ, പ്രതീക്ഷിക്കുന്ന പരിചയം, നൽകാൻ കഴിയുന്ന ശമ്പളം എന്നിവ രജിസ്റ്ററിൽ
രേഖപ്പെടുത്തണം.
തൊഴിൽ ആവശ്യമുള്ളവർ അവരുടെ യോഗ്യതകൾ, തൊഴിൽ പരിചയം, പ്രതീക്ഷിക്കുന്ന ശമ്പളം എന്നിവ രജിസ്റ്ററിൽ
എഴുതണം. ഏതൊരു സന്ദർശകനും
തൊഴിൽ രജിസ്റ്റർ പരിശോധിച്ച് അനുയോജ്യരായ
തൊഴിലാളികളെ കണ്ടെത്തി നിയമിക്കും. ഇന്റർവ്യൂ നടത്തുവാനുള്ള സംവിധാനം ഹെൽപ്പ്
ഡെസ്കിൽ ഉണ്ടായിരിക്കും.
2.
MATRIMONY REGISTER.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി രണ്ടു ഭാഗങ്ങൾ ഉണ്ടായിരിക്കും.. രജിസ്റ്ററിന്റെ ഒരു പേജ് ഒരാൾക്ക് നൽകിയിരിക്കും. ആവശ്യക്കാർ അവർ
വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നിടത്തോളം വിവരങ്ങൾ രജിസ്റ്ററിൽ ഉൾപ്പെടുത്തും . രജിസ്റ്റർ പരിശോധിച്ച ആവശ്യക്കാർക്ക് ഹിതമായ കേസുകൾ
ഉണ്ടെങ്കിൽ കണ്ടെത്താൻ കഴിയും.
3.
Register of professionals.
ഇടവകയിലെ വിദഗ്ധരായ
തൊഴിലാളികളുടെ രജിസ്റ്റർ ആണിത്. വീട്ടു ജോലിക്കാർ, പ്ലംബർ, ഇലക്ട്രീഷ്യന്മാർ ഹോംനേഴ്സുമാർ, പറമ്പിൽപണി ചെയ്യുന്നവർ, ഡ്രൈവർമാർ , ട്യൂഷൻ ടീച്ചർമാർ കൗൺസിലർമാർ , എൻജിനീയർമാർ കോൺട്രാക്ടർമാർ തുടങ്ങി എല്ലാ വിദഗ്ധ പ്രൊഫഷണലുകളുടെയും രജിസ്റ്റർ ആയിരിക്കും ഇത് .
4.
Register of NRI.
പുതിയതായി തൊഴിൽ
തേടി പോകുന്നവർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും സഹായവും കഴിവുള്ള വിദേശ ഇന്ത്യക്കാരുടെ വിവരങ്ങൾ
ആയിരിക്കും രജിസ്റ്ററിൽ ഉള്ളത്. ഓരോ രാജ്യവും തിരിച്ച് രജിസ്റ്റർ തയ്യാറാക്കും.
5.
Property Register.
വിദേശ ഇന്ത്യക്കാർ അടക്കമുള്ള വസ്തു ഉടമകൾക്ക് അവരുടെ നികുതി കൃത്യമായിട്ട് അടയ്ക്കുവാനും , സർട്ടിഫിക്കറ്റുകളും ലൈസൻസുകളും വാങ്ങുവാനും , വസ്തുവിന്റെ പരിപാലനം നടത്തുവാനും, സ്ഥിരമായി
ആഗ്രഹിക്കുന്നവരുടെ രജിസ്റ്റർ ആണ് .
വസ്തുവോ കെട്ടിടമോ വിൽപ്പനയ്ക്കോ വാടകയ്ക്കോ നൽകുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ
ആയതും രജിസ്റ്ററിൽ ഉൾപ്പെടുത്തും .
ഇടവകയുടെ പരിധിയിൽ ആർക്കെങ്കിലും വസ്തുക്കൾ വിൽപ്പനയ്ക്കോ വാടകയ്ക്കോ ആവശ്യമുണ്ടെങ്കിൽ ആയതും രജിസ്റ്ററിൽ
ഉൾപ്പെടുത്തും .
6.
Visitors Register.
ഹെൽപ്പ് ഡെസ്കിൽ
എത്തുന്ന സന്ദർശകരുടെ വിവരങ്ങൾ രജിസ്റ്ററിൽ ഉൾപ്പെടുത്തും . ഓരോ സന്ദർശകന്റെയും പേരും ഫോൺ നമ്പറും , ഹെൽപ്പ് ഡെസ്കിൽ നിന്ന് അവർക്ക് ആവശ്യമുള്ള സർവീസുകളും രേഖപ്പെടുത്തണം .
7.
Register of Articles.
വിവിധ ഭവനങ്ങളിൽ ആവശ്യം കഴിഞ്ഞ വസ്തുക്കൾ, രോഗികളുടെ കിടക്കകൾ,ബെഡ് കൾ,
വ്യായാമ ഉപകരണങ്ങൾ, പുസ്തകങ്ങൾ, അടുക്കള ഉപകരണങ്ങൾ, സൈക്കിളുകൾ, വാഹനങ്ങൾ
തുടങ്ങിയവ സൗജന്യമായോ വിലയ്യ്ക്കോ മറ്റുള്ളവർക്ക് കൈമാറാൻ
ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത്തരം
വസ്തുക്കളുടെ രജിസ്റ്റർ .
8.
Business Register.
ഇടവകയിലെ ചെറുതും വലുതുമായ ബിസിനസുകാരുടെ രജിസ്റ്റർ ആണിത്. ഓരോ ബിസിനസ് കേന്ദ്രത്തിന്റെയും മേൽവിലാസം, ഉൽപ്പന്നങ്ങൾ, വില എന്നിവ ഇടവകയിലെ മറ്റ് അംഗങ്ങൾക്ക്
പരിചയപ്പെടുത്തുന്നതിനുള്ള രജിസ്റ്റർ ആണിത്.
രജിസ്റ്ററിന്റെ വിവരങ്ങൾ ഡേറ്റാ എൻട്രി നടത്തി ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റുന്നതാണ്. ഡാറ്റാ എൻട്രി നടത്താനുള്ള ഇൻപുട്ട്ഫാറമായി
രജിസ്റ്റർ വിവരങ്ങൾ ഉപയോഗിക്കും.
James Joseph Adhikarathil.
Nattassery 1. Ward.
Mob. 9447464502
Comments
Post a Comment
Jamesadhikaram land consultancy Kerala