Posts

Showing posts with the label James Joseph Adhikarathil

King or Pawn

രാജാവോ കാലാളോ ! റിട്ടയർമെൻ്റ് ജീവിതം: അവസരങ്ങളുടെ ഒരു പുതിയ ഗെയിം - അർത്ഥവത്തായ ജീവിതം കെട്ടിപ്പടുക്കാനും ഐശ്വര്യത്തോടെ പ്രായമാകാനും .🌹 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️വിരമിക്കൽ എന്നത് ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടമാണ്. ഇത് ഒരു തൊഴിൽ ജീവിതത്തിന്റെ അവസാനമായി പലപ്പോഴും വിലയിരുത്തപ്പെടാറുണ്ടെങ്കിലും, യഥാർത്ഥത്തിൽ ഇത് പുതിയ സാധ്യതകളിലേക്കും വ്യക്തിപരമായ വളർച്ചയിലേക്കും നയിക്കുന്ന ഒരു പുതിയ അധ്യായമാണ്. Retirement is not the end... It is the begining എന്നു കേട്ടിട്ടില്ലേ ?  ജോലിയിൽ 10 വാട്ടിൻ്റെയും 50 വാട്ടിൻ്റെയും 100 വാട്ടിൻ്റെയുമൊക്കെ ബൾബുകളായി പ്രകാശിച്ചിരുന്നവരാണ് പലരും എന്നാൽ റിട്ടയർ ആകുമ്പോൾ ഫ്യൂസ് ആയ ബൾബുകളായി എന്നു കരുതാൻ വരട്ടെ. പിന്നീട്  ഓരോ10 വാട്ട് ബൾബിനും 100 വാട്ട് ബൾബ് ആയി മാറാൻ അവസരമുണ്ടെന്നതാണ് സത്യം. സാധ്യതകൾ തിരിച്ചറിഞ്ഞില്ലെങ്കിൽ  100 വാട്ട് ബൾബുകൾ 0 വാട്ട് ആയിപ്പോകാനും സാധ്യതയുണ്ട്.   ❤️നമ്മൾ ഉദയസൂര്യനെയും അസ്തമയ സൂര്യനെയും  കാണാറുണ്ട്. എന്നാൽ ശരീരം അസ്തമയ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുമ്പോഴും മനസിലെ ഉദയ സൂര്യനെ വർധിത ശോഭ...