Posts

Showing posts with the label church act in kerala

The need for church act in kerala

നമുക്ക് വേണം മലബാർ നസ്രാണി യോഗം!!!  ചർച്ച് ആക്ടിനെപ്പറ്റിയുള്ള ചർച്ചയിൽ മറന്നുപോയതോ ബോധപൂർവം തമസ്കരിച്ചതോ ആയ വിഷയമാണ് അല്മായ പ്രാതിനിത്യമുള്ള സഭാ ഭരണ സംവിധാനം. സഭാ ഭരണത്തിലെ അല്മായ പങ്കാളിത്തം പുറത്തുനിന്നു അടിച്ചേല്പിക്കാനുള്ളതല്ല, അത് ഉള്ളിൽനിന്നു തന്നെ വരേണ്ടതാണ്. ചർച്ച് ആക്ടിനോട് നമുക്ക് താല്പര്യം ഇല്ല, കാരണം സഭയുടെ സ്വത്ത് നമ്മുടെ സ്വത്ത് ആണ്; അത് നമ്മൾ ഇന്ത്യാ മഹാരാജ്യത്തിലെ നിയമങ്ങൾക്കനുസരിച്ച് ഭരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും. അതിന്റെ ഭരണക്രമം നിയന്ത്രിക്കാൻ പുറത്തുനിന്നു പ്രത്യേകം നിയമനിർമാണത്തിന്റെ ആവശ്യം നമുക്കില്ല.  സിറോ മലബാർ സഭ അടിമുടി പുരോഹിത മേധാവിത്വം നിലനിൽക്കുന്ന സഭയാണ്. സഭാ നിയമപ്രകാരം ഭരണാധികാരം പുരോഹിതർക്ക് മാത്രമാണ്. പള്ളിയോഗങ്ങളും പാസ്റ്ററൽ കൗണ്സിലുകളുമെല്ലാം ഉപദേശക സമിതികൾ മാത്രമാണ്. പള്ളി തലത്തിലുള്ള കണക്കുകൾ പള്ളിക്കമ്മറ്റിയിൽ വായിക്കുന്നുണ്ടെന്നുള്ളത് ശരി തന്നെ. എന്നാൽ രൂപതാ തലത്തിലുള്ള കണക്കുകൾ അല്മായരാരും അറിയുന്നില്ല എന്നതാണ് വാസ്തവം; എന്തിനു രൂപതയിലെ വൈദികർ പോലും അറിയുന്നില്ല. ചർച്ച് ആക്ട് പോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ രൂപതാ തലത്തിലും ഇടവകാ...