Posts

land purchase tips. kerala property registration

Image
What are the main processes for Kerala Land Purchase as suggested by realutionz.com ? Purchasing your dream  land is an important  milestone in your success story. Realutionz.com your property consultant, classify the activities for Kerala property purchase  as 3 different stages. 1. Pre registration activities. 2. Registration activities. 3. Post Registration activities. What are the important activities  in pre registration stage ? There are 15 activities during pre registration stage. 1. Identify the location. 2. Obtain Maximum Choices. 3. Identify your dream land. 4. Check the land status and  quality. 5. Check the building quality. 6. Check the boundaries. 7. Check accessibility. 8. Check the seller quality. 9. Check the neighbour quality. 10. Check the document quality. 11. Check the environment quality. 12. Check the liabilities and threats. 13. Check development possibilities. 14. Obtain market price and fair value of the land. 15. Negotiation. What are ...

സർക്കാർ ഉത്തരവ്കളിലെ വികൃതികൾ

സർക്കാർ ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയും  സേവന സംവിധാനത്തിന്റെ ഫലപ്രാപ്തിയും ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന പ്രധാനപ്പെട്ട വകുപ്പാണ് റവന്യുവകുപ്പ് . എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ റവന്യൂ വകുപ്പ് പുറപ്പെടുവിക്കുന്ന പല സർക്കുലറുകളും വിശദീകരണങ്ങളും ഉദ്യോഗസ്ഥർക്ക്  പോലും മനസ്സിലാകാത്ത വിധത്തിൽ ആണെന്ന് മാത്രമല്ല സർക്കുലർ എഴുതിയവർക്ക് പോലും കൃത്യമായി വിശദീകരിക്കാനാവാത്ത വിധത്തിലുമാണ് പുറപ്പെടുവിക്കുന്നത് എന്ന് പറയാതെ വയ്യ. അപൂർണ്ണമായിട്ടുള്ള ഉത്തരവുകളും നിരവധിയാണ്.  തന്മൂലം  പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവും കൂടുതൽ കൂടുതൽ  ദുർഗ്രാഹ്യം ആയി മാറുകയും സേവനം നൽകാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ പോലും അവ കൃത്യമായി ജനങ്ങളുടെ മുന്നിൽ വിശദീകരിക്കുവാൻ കഴിയാതെ വിഷമിക്കുകയും ചെയ്യുന്ന അവസ്ഥ വിരളമല്ല.  ഒരു ജനാധിപത്യ  ഭരണ സംവിധാനത്തിലെ സേവന സംവിധാനങ്ങൾ ജനങ്ങൾക്കുവേണ്ടിയാണ് എന്ന പ്രാഥമിക തത്വം പലപ്പോഴും ഇത്തരം സർക്കുലർ പുറപ്പെടുവിക്കുന്നവർ മറക്കുന്നു.  ആയതിനാൽ  വിശദീകരണം അല്പം കൂടിയാലും പേജുകൾ എണ്ണം  വർധിച്ചാലും സാധാരണക്കാരായ ജനങ്ങൾക്ക് കൃത്യമായിട്ട് കാര്യങ്ങൾ മനസ്സിലാക...

Land Boundary Disputes in Kerala

🔴🔴🔴🔴🔴🔴🔴🔴🔴🔴🔴 . എൻറെ വസ്തുവിനെ അതിർത്തി സംബന്ധിച്ച് അയൽക്കാരനുമായി തർക്കമുണ്ട് .ഭൂമിയുടെ അതിർത്തി നിർണയിച്ചു നൽകാൻ  വില്ലേജ് ഓഫീസർക്ക് കഴിയുമോ ? ___________________________________  വില്ലേജിലെ ഓരോ സർവ്വേ നമ്പരിന്റെയും അടിസ്ഥാനത്തിലുള്ള സ്കെച്ച് വില്ലേജ് ഓഫീസിൽ ലഭ്യമാണ് അതിന് FMB(field measurement book) എന്നാണ് പറയുന്നത്.നിങ്ങളുടെ സ്ഥലത്തിൻറെ സ്കെച്ച് FMB യിൽ പ്രതിഫലിക്കുന്നുണ്ടെങ്കിൽ മാത്രമേ അതിർത്തി ചൂണ്ടി കാണിച്ചു നൽകുവാൻ റവന്യൂ ഓഫീസർക്ക് കഴിയുകയുള്ളൂ. അതിർത്തി നിർണയിച്ചു നൽകുന്നതിന് ഭൂരേഖാ തഹസിൽദാർക്ക് ഫാറം 10 ൽ അപേക്ഷ നൽകണം . നിശ്ചിത ഫീസുംഅടയ്ക്കണം .തഹസിൽദാർ  സർവേയറെ നിയോഗിക്കും.അയൽ വസ്തു ഉടമകൾക്ക് നോട്ടീസ് നൽകിയ ശേഷം  സർവെയർ അതിർത്തി നിർണയിച്ചു നൽകും .കാടുവെട്ടി തെളിക്കുക, സർവ്വേ അടയാളങ്ങൾ പുനസ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളിൽ സർവ്വേയറെ സഹായിക്കാൻ നിങ്ങൾ ബാധ്യസ്ഥനാണ് .നിങ്ങളുടെ വസ്തു, നിയമപ്രകാരം സബ്‌ ഡിവിഷൻ ചെയ്തു FMB യിൽ പ്രതിഫലിക്കപ്പെടണമെങ്കിൽ  ഫാറം 8 ൽ  അപേക്ഷ നൽകണം. 500 രൂപ ഫീസ് ഒടുക്കിയാൽ നിങ്ങളുടെ സർവ്വേ നമ്പരിന്റെ FMB ഭൂപടം വില്ലേജ് ഓഫീ...

Kuttanadu

 ഇത് സംബന്ധമായി ഞാൻ വായിക്കാൻ ഇടയ്യായ ഒരു ലേഖനം  താഴെ കൊടുക്കുന്നു . "കുട്ടനാടിനെ കുറിച്ചുള്ള ഒരു പരമ്പര ആണിത്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണോ അല്ലയോ എന്ന് നിങ്ങൾ ഓരോരുത്തരും വിലയിരുത്തുക പലായനം ചെയ്യുന്ന കുട്ടനാട് കുട്ടനാട്ടുകാര്‍ ഓട്ടത്തിലാണ്. ജീവനും കയ്യില്‍ പിടിച്ച് കൊണ്ട് കരപ്രദേശങ്ങള്‍ എന്ന് അവര്‍ പറയുന്ന നാടുകളിലേക്ക്. രണ്ടായിരത്തിന്റെ തുടക്കം മുതല്‍ ഒറ്റയ്ക്കും തറ്റയ്ക്കും മാത്രമായിരുന്നു ഈ കുടിയേറ്റമെങ്കില്‍ ഇപ്പോള്‍ അത് പല മടങ്ങ് ഇരട്ടിച്ചിരിക്കുന്നു. വേമ്പനാട് കായലിനോട് ചേര്‍ന്ന പടിഞ്ഞാറന്‍ പ്രദേശങ്ങളെല്ലാം മുഴുവന്‍ സമയ വെള്ളക്കെട്ട് ഭീഷണിയിലായതോടെ ഈ ഓട്ടത്തിന് ആക്കം വര്‍ധിച്ചു. ലോവര്‍ കുട്ടനാടിന്റെ ഏതാണ്ട് മുഴുവന്‍ പ്രദേശങ്ങളും, പ്രത്യേകിച്ച് കൈനകരി മുതല്‍ പുളിങ്കുന്ന് വരെയുള്ള പ്രദേശങ്ങളിലുള്ളവരാണ് പലയിടങ്ങളിലേക്കായി ജീവിതം മാറ്റി നടുന്നത്. ചെങ്ങന്നൂര്‍, ചങ്ങനാശേരി, ആലപ്പുഴ, ചേര്‍ത്തല, കഞ്ഞിക്കുഴി എന്നിങ്ങനെ സാമ്പത്തികാവസ്ഥ അനുസരിച്ച് പലയിടങ്ങളിലേക്ക് 'ഓടി രക്ഷപെടുകയാണ്' കുട്ടനാട്ടുകാര്‍. ഭൂരിഭാഗം പേരും പോവുന്നത് വാടകയ്ക്കാണ്. വാങ്ങാന്‍ ആരും വരാത്തത് ...